Follow News Bengaluru on Google news

ഇന്ത്യാ മുന്നണിക്ക് 14 അംഗ ഏകോപന സമിതിയെ തിരഞ്ഞെടുത്തു

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 14 അംഗ സമിതിയെ തിരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത തീരുമാനങ്ങൾ കൈക്കൊള്ളുക. ജുഡേഗാ ഭാരത് ജീത്തേഗാ ഇന്ത്യ എന്നാണ് സമിതിയുടെ മുദ്രാവാക്യം.

കെ. സി. വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം. കെ. സ്റ്റാലിന്‍, ഡി.രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്. മുന്നണിയുടെ നേതൃപദവിയില്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 14 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ. സി. വേണുഗോപാലാണ് സമിതിയില്‍ ഉണ്ടാകുക. ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത് ആണ് ഇന്ത്യ മുന്നണിയിലുള്ളത്. ഡി. രാജ ആണ് സിപിഐയെ പ്രതിനിധീകരിക്കുന്നത്. ആകെ അംഗങ്ങളില്‍ ശരദ് പവാര്‍ ആണ് മുതിര്‍ന്ന അംഗം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.