ക്രിമിനല്‍ കേസുകള്‍ പോലെ റോഡപകടങ്ങളിലെ നഷ്ടപരിഹാര ക്ലെയിമുകള്‍ തെളിയിക്കേണ്ടതില്ലെന്ന് കോടതി

ബെംഗളൂരു: റോഡപകടങ്ങളിലെ നഷ്ടപരിഹാരത്തിനായുള്ള ക്ലെയിമുകളുമായി ബന്ധപ്പെട്ട കേസുകള്‍ ക്രിമിനല്‍ കേസ് പോലെ തെളിയിക്കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
2019ൽ വാഹനാപകടത്തിൽ മരിച്ച എം. ആർ ദിവാകറിന്റെ മാതാപിതാക്കളായ ചിക്ക തായമ്മയും രാമെ ഗൗഡ എന്നിവര്‍ സമര്‍പിച്ച അപ്പീലുകള്‍ പരിഗണിച്ച് കൊണ്ടാണ് ജസ്റ്റിസ് കെ. സോമശേഖര്‍, ജസ്റ്റിസ് രാജേഷ് റായി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്.
നാഗര്‍ഭാവിയിലെ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിന് സമീപം ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ചാണ് ദിവാകര്‍ മരണപ്പെട്ടത്. ബാറിലും റസ്റ്റോറന്റിലും ജോലി ചെയ്തിരുന്ന ദിവാകറിനു പ്രതിമാസം 18,000 രൂപയായിരുന്നു വരുമാനം. കേസില്‍ ദിവാകറിന്റെ മാതാപിതാക്കള്‍ക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) 15,43,600 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. അതേസമയം, നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, അപകടവുമായി ബന്ധപ്പെട്ട പരാതിയില്‍ കാറിന്റെ പങ്കാളിത്തം പരാമര്‍ശിച്ചിട്ടില്ലെന്നും അശ്രദ്ധമൂലമാണ് ദിവാകര്‍ മരിച്ചതെന്നും ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സംഭവത്തിൽ വാദം കേട്ട കോടതി, നഷ്ടപരിഹാരത്തിന് അവകാശവാദം ഉന്നയിക്കുന്നവര്‍ കേസ് ക്രിമിനൽ കേസുപോലെ തെളിയിക്കേണ്ടതില്ലെന്ന് പറഞ്ഞു. വാഹനാപകട ക്ലെയിമുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, കേസ് തെളിയിക്കാന്‍ അവകാശികള്‍ ആവശ്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു ക്രിമിനല്‍ വിചാരണയില്‍ മാത്രമാണ് അങ്ങനെ ചെയ്യേണ്ടത്. ഇക്കാരണത്താൽ തന്നെ ഹര്‍ജിക്കാര്‍ കേസ് തെളിയിക്കേണ്ടതില്ലെന്നും വിധിയില്‍ പറഞ്ഞു. സംഭവത്തിൽ ഇന്‍ഷുറന്‍സ് കമ്പനിയും ഇരയുടെ മാതാപിതാക്കളും നല്‍കിയ അപ്പീലുകള്‍ കോടതി തള്ളുകയും ട്രൈബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരം ശരിവെക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.