പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി മഹീന്ദ്ര എക്‌സ്.യു.വി.400 നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

സ്‌പോര്‍ട്‌സിലായാലും ഗെയിംസിലായാലും രാജ്യത്തിനുവേണ്ടി മെഡൽ നേടുന്നവർക്ക് ആനന്ദ് മഹീന്ദ്ര എക്‌സ്.യു.വി.700, മഹീന്ദ്ര ഥാര്‍ തുടങ്ങിയ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്രയുടെ സമ്മാനം ഏറ്റവുങ്ങുന്ന താരങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയാണ് ചെസ് ലോകകപ്പില്‍ രണ്ടാംസ്ഥാനംനേടി തിരിച്ചെത്തിയ പ്രഗ്നാനന്ദ. മഹീന്ദ്ര എക്‌സ്.യു.വി.400 ഇലക്ട്രിക് ആണ് പ്രഗ്നാനന്ദയ്ക്ക് സമ്മാനിക്കുന്നത്.
നിരവധി ആളുകളാണ് പ്രഗ്നാനന്ദയ്ക്ക് ഥാര്‍ സമ്മാനിക്കണമെന്ന് ആനന്ദ് മഹീന്ദ്രയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍, വീഡിയോ ഗെയിമുകളുടെ കാലത്ത് തന്റെ മകനെ ചെസ് കളിയിലേക്ക് എത്തിക്കുകയും ഇത്തരം ഗെയിമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മാതാപിതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പോലെ ഭാവിയിലേക്കുള്ള നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് എക്‌സ്.യു.വി.400 ഇ.വി. നല്‍കും. മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞതിനും, അതിലേക്ക് അവന് വലിയ പ്രോത്സാഹനം നല്‍കുകയും ചെയ്തതിന് പ്രഗ്നാനന്ദയുടെ മാതാപിതാക്കളായ നാഗലക്ഷ്മിയും രമേഷ് ബാബുവും വലിയ ആദരം അര്‍ഹിക്കുന്നവരാണ് എന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. സ്‌പെഷ്യല്‍ എഡിഷന്‍ വാഹനമായിരിക്കും പ്രഗ്നാനന്ദയ്ക്ക് നല്‍കുകയെന്നാണ് വിവരം. അതേസമയം, ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന് നന്ദി അറിയിച്ച് ആര്‍. പ്രഗ്‌നാനന്ദയും രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
