ബെംഗളൂരു സബർബൻ റെയിൽ; കനക ലൈനിന്റെ ടെൻഡർ നടപടി പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ കനക ലൈനിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ബെംഗളൂരു സബർബൻ റെയിലിന്റെ നാലാം ഇടനാഴിയായ കനക ലൈനിനു വേണ്ടി വിളിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് എൽ ആൻഡ് ടി ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്തത്.
30 മാസത്തിനുള്ളിൽ പ്രോജക്ട് പൂർത്തിയാക്കാനാണ് ടെൻഡർ മാനദണ്ഡം. സബർബൻ റെയിൽ പദ്ധതി നടപ്പാക്കാനായി സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും ചേർന്ന് രൂപീകരിച്ച കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ (കെ – റൈഡ്) ആണ് ടെൻഡർ വിളിച്ചത്.
കനക ലൈനിൽ ആകെ 46.285 കിലോമീറ്റർ നീളത്തിലാണ് പാത വരുന്നത്. പാതയിൽ ആകെ 19 സ്റ്റേഷനുകളാണുള്ളത്. രജൻകുണ്ടെ, മുഡ്ഡനഹള്ളി, യെലഹങ്ക, ജക്കൂർ, ഹെഗ്ഡെ നഗർ, തനിസാന്ദ്ര, ഹെന്നൂർ, ഹൊറമാവ്, ചന്നസാന്ദ്ര, ബെന്നിഗനഹള്ളി, കഗ്ഗദാസപുര, ദൊഡ്ഡനെകുണ്ഡി, മാർത്തഹള്ളി, ബെല്ലന്ദൂർ റോഡ്, കാർമെലാരം, അംബേദ്കർ നഗർ, ഹുസ്കൂർ, സിംഗേന അഗ്രഹാര, ബൊമ്മസാന്ദ്ര, ഹീലലിഗെ എന്നിവയാണ് സ്റ്റേഷനുകൾ.
നിലവിൽ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ അതിവേഗം പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലെ ഏറ്റവും നീളം കൂടിയ ലൈനാണ് കനക ലൈൻ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.