ഓണം പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

ഓണം പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. അഞ്ച് ദിവസത്തെ ദര്‍ശനത്തിനായി തുറന്ന നട വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അടച്ചത്.
ഉത്രാടം മുതല്‍ ചതയം വരെ ഭഗവാനെ കണ്ടു തൊഴാനായി എത്തിയ അയ്യപ്പ ഭക്തര്‍ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും നല്‍കിയിരുന്നു.
ചതയ ദിനത്തിൽ രാവിലെ 10.30ന് ഓണസദ്യ ആരംഭിച്ചു. മാളികപ്പുറം മേല്‍ശാന്തിയുടെ വക സദ്യയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിളക്കുകൊളുത്തി. ഭഗവാനെ സങ്കല്‍പ്പിച്ച് തൂശനിലയില്‍ സദ്യ വിളമ്പിയതോടെയാണ് ഓണസദ്യയ്ക്ക് തുടക്കമായത്. 5,000 പേര്‍ക്കുള്ള ഓണസദ്യയാണ് വ്യാഴാഴ്ച ഒരുക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ അയ്യപ്പ സേവ പൂര്‍ത്തിയാക്കി ശബരിമല കീഴ്ശാന്തി ശ്രീകാന്ത് നമ്പൂതിരി മലയിറങ്ങി.
ഇന്നലെ കിഴക്കേ മണ്ഡലത്തില്‍ പൂജിച്ച കളഭം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലില്‍ എത്തിക്കുകയായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കളഭാഭിഷേകം നടത്തി. മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് സഹകാര്‍മികത്വം വഹിച്ചത്. ഇനി കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 17 വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. സെപ്റ്റംബര്‍ 22 വരെയുള്ള പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.