ബാലസോര്‍ ട്രെയിന്‍ അപകടം; മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബാലസോര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മഹാന്ത, സെക്ഷന്‍ എഞ്ചിനീയര്‍ മൊഹമ്മദ് ആമിര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സെക്ഷന്‍ 304, 201 സിആര്‍പിസി വകുപ്പുകള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. സിഗ്നലിംഗില്‍ വന്ന പിഴവുകള്‍ കാരണമാണ് അപകടം നടന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു ഒഡീഷയിലെ ബാലസോറില്‍ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഹൗറയില്‍ നിന്ന് പുറപ്പെട്ട കോറമണ്ഡല്‍ എക്സ്പ്രസ് നിര്‍ത്തിയിട്ട ചരക്കു ട്രെയിനിന്റെ പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ അടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്പുര്‍ -ഹൗറ എക്സ്പ്രസും ഇതില്‍ ഇടിച്ച് പാളംതെറ്റി. അപകടത്തില്‍ 290ഓളം പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സിഗ്നല്‍ വിഭാഗത്തിലെ ജീവനക്കാരുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ (സിആര്‍എസ്) വ്യക്തമാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.