സൈബര്‍ ആക്രമണം: പരാതി നല്‍കി ജെയ്ക്കിന്റെ ഭാര്യ

സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ പരാതി നല്‍കി പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്.പി ഓഫിസിലെത്തിയാണു പരാതി നല്‍കിയത്. പരാതിയില്‍ രാഷ്ട്രീയമില്ലെന്ന് ഗീതു മാധ്യമങ്ങളോട് പറഞ്ഞു. ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ എന്ന പ്രയോഗം ഒമ്പതു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീ എന്ന നിലയില്‍ ഏറെ വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
ഒരു കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്ഫോമില്‍ നിന്നാണ് വിഡിയോ വന്നതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകള്‍ പോലും അതിനെ അനുകൂലിക്കുന്നത് കണ്ടു. കോണ്‍ഗ്രസ് അനുഭാവം ഉള്ളവരാണ് അവര്‍. ആരായാലും വ്യക്തിപരമായ ആക്രമണങ്ങള്‍ പാടില്ല. ഇതില്‍ രാഷ്ട്രീയം കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും ഗീതു പറഞ്ഞു.
ഇത്തരം സൈബര്‍ അധിക്ഷേപങ്ങള്‍ എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ മോശം കമന്റ് ഇടുന്നുണ്ട്. ഇതാദ്യമായല്ല പ്രചാരണത്തിനിറങ്ങുന്നത്. കഴിഞ്ഞ വട്ടവും പ്രചാരണത്തിനു പോയിരുന്നു. ഇത്തവണ ഗര്‍ഭിണിയായതുകൊണ്ട് തൊട്ടടുത്തുള്ള വീടുകളില്‍ മാത്രമാണു പോയതെന്നും ഗീതു പറഞ്ഞു.
ഗീതുവിനെതിരായ സൈബര്‍ ആക്രമണം മ്ലേച്ഛമെന്ന് ജെയ്ക് പ്രതികരിച്ചിരുന്നു. ഗീതു തനിക്ക് പരിചയമുള്ള ചിലയിടങ്ങളില്‍ പോയി വോട്ടഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് സൈബര്‍ അധിക്ഷേപം നടക്കുന്നതെന്നും ജെയ്ക്ക് പറഞ്ഞു.
ഇന്നലെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഗീതുവിനെതിരായ സൈബര്‍ ആക്രമണം വന്ന് തുടങ്ങിയത്.
ഗര്‍ഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ പ്രവര്‍ത്തനത്തിന് ഇറക്കുന്നു എന്നും സഹതാപം ഉണ്ടാക്കി എടുക്കാനുള്ള ജയ്ക്കിന്റെ അവസാന അടവാണ് ഇതെന്നുമായിരുന്നു അധിക്ഷേപം. ഗീതു വോട്ടഭ്യര്‍ത്ഥിക്കാന്‍ പോകുന്ന, ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എഡിറ്റ് ചെയ്ത് വികലമാക്കിയാണ് പ്രചരിപ്പിക്കുന്നത്. ഫാന്റം പൈലി എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് ആദ്യം ഇത്തരം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനടിയില്‍ മോശമായ നിരവധി കമന്റുകളും ഉണ്ടായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.