ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ ഗണേഷ ചതുർഥി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബി.ബി.എം.പി. ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഫ്ലക്സ് ബാനറുകൾ അനുവദിക്കില്ലെന്നും പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ടുള്ള ഗണേഷ വിഗ്രഹം അനുവദിക്കില്ലെന്നും മാർഗദിർദേശങ്ങളിൽ പറയുന്നു. ഗണേഷ വിഗ്രഹങ്ങളുടെ നിർമാണത്തിന് കെമിക്കൽ പെയിന്റ്, തെർമോക്കോൾ എന്നിവയും ഉപയോഗിക്കാൻ പാടില്ല. പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നിമജ്ജന ഘോഷയാത്രയ്ക്കിടെ പടക്കങ്ങൾ പൊട്ടിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കാനും പാടില്ല. അൾസൂരു തടാകം, സാങ്കി തടാകം, യെദിയൂർ തടാകം, ഹെബ്ബാൾ തടാകം എന്നിവിടങ്ങളിൽ വിഗ്രഹ നിമജ്ജനത്തിനുള്ള സൗകര്യങ്ങൾ ബിബിഎംപി ഒരുക്കും. ചെറിയ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ സഞ്ചരിക്കുന്ന ടാങ്കുകളും ഒരുക്കും.
ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. ഈ മാസം 18 നാണ് ഗണേഷ ചതുർഥി.
ಮುಂಬರುವ ಗಣೇಶ ಚತುರ್ಥಿ ಹಬ್ಬದ ಸಂದರ್ಭದಲ್ಲಿ ಬಿಬಿಎಂಪಿ ವತಿಯಿಂದ ಕೈಗೊಳ್ಳಬೇಕಾಗಿರುವ ಮುಂಜಾಗ್ರತಾ ಕ್ರಮಗಳ ಬಗ್ಗೆ ಇಂದು ಹಿರಿಯ ಅಧಿಕಾರಿಗಳೊಂದಿಗೆ ಚರ್ಚಿಸಲಾಯಿತು.
ಪಾಲಿಕೆಯ ವಿಶೇಷ ಆಯುಕ್ತರಾದ ಶ್ರೀ ಜಯರಾಮ ರಾಯಪುರ, 1/2#BBMPCares #GaneshChaturthi @CMofKarnataka @siddaramaiah @DKShivakumar @BBMPAdmn pic.twitter.com/Do2KtVSSw2
— Tushar Giri Nath IAS (@BBMPCOMM) September 1, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.