Follow News Bengaluru on Google news

കലാവേദി ഓണോത്സവം 9 ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷ പരിപാടി “ഓണോത്സവം 2023” സെപ്തംബര്‍ 9 ന് മാര്‍ത്തഹള്ളി റിങ്ങ് റോഡിലെ കലാഭവനില്‍ നടക്കും. രാവിലെ 8 ന് പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ചിത്രരചനാ മത്സരം, അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, കലാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഓണസദ്യ എന്നിവ ഉണ്ടാകും.

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതു പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയാകും. ചലച്ചിത്ര താരവും നര്‍ത്തകിയുമായ രചനാ നാരായണന്‍കുട്ടി, തിരക്കഥാകൃത്ത് ദിലിപ് കുമാര്‍, കലാവേദി പ്രസിഡണ്ട് ആര്‍.കെ.എന്‍ പിള്ള, വൈസ് പ്രസിഡണ്ട് ജി. വിജയകുമാര്‍, കെട്ടിനിര്‍മ്മാണ കമ്മിറ്റി ചെയമാന്‍ ടി. രമേഷ്, ട്രഷറര്‍ എ മധുസൂദനന്‍, ജനറല്‍ സെക്രട്ടറി കെ.പി. പത്മകുമാര്‍ എന്നിവര്‍ പങ്കെടുക്കും. പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.