Follow News Bengaluru on Google news

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരപീഡനം

ബെംഗളൂരു: ബെംഗളൂരു സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരപീഡനം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ബെം​ഗളൂരു സ്വദേശിനിയായ പെൺകുട്ടി അഥർവയാണ് വീട്ടുടമസ്ഥരുടെ പീഡനത്തിനിരയായത്. നാ​ഗരി സൊസൈറ്റിയിലെ ഒരു വീട്ടിൽ മൂന്നു വർഷമായി അഥർവ ജോലി ചെയ്തുവരികയായിരുന്നു. പെൺകുട്ടി തന്റെ ജോലിയിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ, വീട്ടുകാർ അവളെ പാത്രമുൾപ്പെടെ ചൂടാക്കി പൊള്ളിക്കുമെന്നും കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

കുട്ടിയെ നാലു ദിവസം വീട്ടിൽ അടച്ചിട്ട് ഉടമയുടെ കുടുംബം ബെംഗളൂരുവിലേക്ക് പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. പൂട്ടിയിട്ട വീടിന്റെ ജനൽ തുറന്ന് പെൺകുട്ടി കൈ ഉയർത്തിയും മറ്റും അയൽക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയും അവരെത്തി വാതിൽ പൊളളിച്ച് കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു.

വീടിനകത്ത് കയറിയ അയൽക്കാർ, പെൺകുട്ടി കടുത്ത ക്ഷീണിതയാണെന്നും സഹായം ആവശ്യമുള്ളതായും കണ്ടെത്തി. ശരീരത്തിൽ പൊള്ളലേറ്റ പാടുകളും അവർ കണ്ടെത്തി. തുടർന്ന് അയൽക്കാർ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നെന്ന് ഹഡ്‌കേശ്വർ സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ വിക്രാന്ത് സൻ​ഗനെ പറഞ്ഞു.

മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ക്രൂര പീഡനത്തിനിരയായതായി വ്യക്തമായി. തുടർന്ന്, ബെംഗളൂരു പോലീസുമായി ഹഡ്‌കേശ്വർ പോലീസ് ബന്ധപ്പെട്ടു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി താമസിച്ച വീടിന്റെ ഉടമകളായ ദമ്പതികളെ ബെംഗളൂരു പോലീസ് പിടികൂടി നാഗ്പൂർ പോലീസിന് കൈമാറി.

പ്രാഥമിക വിവരമനുസരിച്ച്, പെൺകുട്ടിയെ ബെംഗളൂരുവിൽ നിന്നും നാഗ്പൂരിലേക്ക് കൊണ്ടുവരുമ്പോൾ അവൾക്ക് വിദ്യാഭ്യാസവും പരിചരണവും നൽകാമെന്ന് പ്രതികളായ ദമ്പതികൾ മാതാപിതാക്കൾക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പ്രതികൾ പെൺകുട്ടിയെ വീട്ടുജോലിക്കായി നിർബന്ധിക്കുകയും ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഹഡ്‌കേശ്വർ പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.