മന്ത്രിമാർക്ക് 10 കോടി ചെലവിട്ട് 33 പുതിയ കാറുകൾ വാങ്ങാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു: കർണാടകയിൽ 33 മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനം. ഇതിനായി പത്തു കോടി രൂപ സർക്കാർ അനുവദിച്ചു. 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.
ബെംഗളൂരുവിൽ ഇന്നോവ ഹൈക്രോസ് ടോപ്പ് മോഡലിന്റെ ഓൺറോഡ് വില ഏകദേശം 39 ലക്ഷം രൂപയാണ്. അതേസമയം വാഹനം വാങ്ങിക്കുന്നതിൽ തെറ്റില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ വ്യക്തമാക്കി. എന്നാൽ മന്ത്രിമാർക്കു വാഹനം വാങ്ങുന്നതിന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കർണാടകയിൽ ഏറ്റവും ചെലവേറിയ പദ്ധതിയായ ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് വൻ തുക മുടക്കി കാറുകൾ വാങ്ങുന്നെന്ന പ്രഖ്യാപനവും സർക്കാർ നടത്തിയത്. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സംസ്ഥാന സർക്കാർ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. 2013ൽ അധികാരത്തിലെത്തിയപ്പോൾ മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ കോൺഗ്രസ് സർക്കാർ 5 കോടി രൂപ അനുവദിച്ചിരുന്നു. 2020ൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ കാലത്താണ് അവസാനമായി കാർ വാങ്ങിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.