ബെംഗളൂരുവിൽ വാഹന ബന്ദിന് ആഹ്വാനം ചെയ്ത് സ്വകാര്യ ട്രാൻസ്‌പോർട് ഉടമകൾ

ബെംഗളൂരു: ശക്തി പദ്ധതിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ട്രാൻസ്‌പോർട് ഓപ്പറേറ്റർമാർ രംഗത്ത്. സെപ്റ്റംബർ 11ന് ബെംഗളൂരുവിൽ ട്രാൻസ്‌പോർട് ഓപ്പറേറ്റർമാർ ബന്ദിന് ആഹ്വാനം ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, സ്വകാര്യ ടാക്‌സി ഡ്രൈവര്‍മാര്‍, ക്യാബ് ഉടമകള്‍ എന്നിവരുള്‍പ്പെടെ 32 ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകൾ, എയർപോർട്ട് ടാക്സികൾ, മാക്സി ക്യാബുകൾ, സ്വകാര്യ വാഹനങ്ങൾ, ബസുകൾ എന്നിവയുൾപ്പെടെ ഒമ്പത് ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് ബന്ദിൽ പങ്കെടുക്കുക.
സർക്കാർ ശക്തി പദ്ധതി നടപ്പാക്കിയതോടെ തങ്ങളുടെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്ന് സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ഉടമകൾ പറഞ്ഞു. നേരത്തെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് സമര്‍പ്പിച്ചിരുന്നു. സ്വകാര്യ ബസ് ഉടമകൾക്കും ഡ്രൈവര്‍മാർക്കും 10,000 രൂപ വീതം ധനസഹായം നല്‍കുക, ബൈക്ക് ടാക്സികൾ നിരോധിക്കുക തുടങ്ങിയ 28 ആവശ്യങ്ങള്‍ സംഘടനകള്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങൾ പരിഗണിക്കാൻ ട്രാൻസ്‌പോർട് യുണിയനുകൾ ഓഗസ്റ്റ് 31 വരെ സംസ്ഥാന സർക്കാരിന് സമയം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനം ആകാത്തതിനാലാണ് ബന്ദ് തീരുമാനിച്ചതെന്ന് ട്രാൻസ്‌പോർട്ട് യൂണിയനുകളെ പ്രതിനിധീകരിച്ച് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഫെഡറേഷൻ അംഗങ്ങൾ കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ മാർച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്. ജൂലൈ 27 ന് നടത്താനിരുന്ന ബന്ദിന് മൂന്ന് ദിവസം മുമ്പായി യൂണിയനുകൾ ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുണിയനുകൾ ഉന്നയിച്ച 30 ആവശ്യങ്ങളിൽ 28 ഉം ഓഗസ്റ്റിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനെത്തുടർന്ന് ഫെഡറേഷൻ സമരത്തിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ, ഗതാഗത വകുപ്പ് ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിൽ നഗരവ്യാപകമായി ബന്ദ് നടത്താനാണ് ഫെഡറേഷന്റെ തീരുമാനം.
അതേസമയം വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായും ചര്‍ച്ച ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ശക്തി പദ്ധതി സ്ത്രീകളുടെ പ്രയോജനത്തിനായി നടപ്പാക്കിയതാണെന്നും പദ്ധതി സംസ്ഥാനത്ത് വൻ വിജയമാണെന്നും ശിവകുമാർ പറഞ്ഞു. ശക്തി പദ്ധതി പ്രകാരം ഇതുവരെ 48.5 കോടി സ്ത്രീകള്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.