കണ്ണാടിയിൽ സ്വന്തം പ്രതിബിംബം; എന്ത് ചെയ്യണമെന്നറിയാതെ കുതിര, വീഡിയോ

കണ്ണാടിയിൽ മൃഗങ്ങൾ സ്വന്തം പ്രതിബിംബം കാണുമ്പോഴുണ്ടാവുന്ന പ്രതികരണങ്ങൾ പലപ്പോഴും രസകരവും ചിരിപ്പിക്കുന്നതുമാണ്. ഇപ്പോഴിതാ കണ്ണാടിയില്‍ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന് നിൽക്കുന്ന ഒരു കുതിരയുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു എക്സ് (പഴയ ട്വിറ്റർ) ഉപയോക്താവാണ് രസകരമായ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ചെറിയ കണ്ണാടിയിൽ അവിചാരിതമായി ഒരു കുതിര തന്‍റെ മുഖം കാണുന്നു. ആദ്യം അമ്പരപ്പോടെ അതിലേക്ക് തന്നെ നോക്കി നില്‍ക്കുന്നു. പിന്നിട് കണ്ണാടിയുടെ പല വശങ്ങളിൽ നിന്നും എത്തി നോക്കുന്നു. വീണ്ടും അകലെ നിന്നും അടുത്തു നിന്നുമൊക്കെ നോക്കിയിട്ടും തൃപ്തി വരാതെ കണ്ണാടിയുടെ തൊട്ടടുത്ത് ചെന്ന് മൂക്കുകൊണ്ട് തൊട്ടു നോക്കുന്നു. തന്നെപോലെയുള്ള ആളെ കണ്ണാടിയിൽ കണ്ട് എന്തോ പണികിട്ടി എന്ന് മനസിലാക്കി കുതിര വേഗത്തിൽ അവിടെ നിന്നും സ്ഥലം കാലിയാക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.
തന്‍റെ പ്രതിബിംബം കാണുമ്പോഴൊക്കെയും കുതിര പലതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും വീഡിയോയില്‍ കേൾക്കാം. കൗതുകവും രസകരവുമായ ഈ വീഡിയോ മിനിട്ടുകൾ കൊണ്ട് വൈറലാവുകയായിരുന്നു. അഞ്ചര ലക്ഷത്തോളം ആളുകൾ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.