ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലെ അപകടമരണങ്ങൾ കുറഞ്ഞതായി കർണാടക എഡിജിപി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലെ അപകടമരണങ്ങൾ കുറഞ്ഞതായി കർണാടക എഡിജിപി (ട്രാഫിക് ആൻഡ് സേഫ്റ്റി) അലോക് കുമാർ പറഞ്ഞു. എക്‌സ്പ്രസ് വേയിൽ നിയമങ്ങൾ ലംഘിക്കുന്ന യാത്രക്കാർക്കെതിരെ കർശനമായ നിയമനടപടി ഉറപ്പാക്കിയതിന് ശേഷമാണ് അപകടമരണങ്ങൾ കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജൂലൈ മാസത്തിൽ എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ എട്ട് പേരാണ് മരണപ്പെട്ടത്. എന്നാൽ ഓഗസ്റ്റിൽ മരണസംഖ്യ ആറായി കുറഞ്ഞു. മെയ് മാസത്തിൽ 29 മരണങ്ങളാണ് എക്സ്പ്രസ് വേയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
ജൂലൈയിൽ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഈ റോഡിലെ സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യാനും പരിശോധിക്കാനും ഒരു വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. കർണാടക സർക്കാരിന്റെ കണക്കനുസരിച്ച്, ഈ വർഷം ജൂൺ വരെ ബെംഗളൂരു – മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ സംഭവിച്ച അപകടങ്ങളിൽ 100 പേരാണ് മരണപ്പെട്ടത്.
എൻഎച്ച്എഐ നിയമിച്ച സമിതി സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, മറ്റു മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഇതാണ് അപകടങ്ങൾ കുറയാനുള്ള പ്രധാന കാരണമെന്ന് എഡിജിപി അലോക് കുമാർ വ്യക്തമാക്കി.
Trying our best to minimise fatalities on Bengaluru- Mysore Highway
No of deaths-
May – 29
June- 28
July- 8
August-6Kudos to the team of our officers & men
But there is no room for complacency & recklessness
“ Rash & negligent driving is a certain recipe for disaster “
— alok kumar (@alokkumar6994) September 3, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.