രജനികാന്തിന്റെ ‘ജയിലര്‍’ ഒടിടിയിലെത്തുന്നു; തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത രജനീകാന്ത് ചിത്രം ജയിലര്‍ ഒടിടിയിലേക്ക്. ആമസോണ്‍ പ്രൈമില്‍ ഈ മാസം 7 മുതലാകും ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. നാലാഴ്ചയായി തിയേറ്ററില്‍ തുടരുന്ന സിനിമ 600 കോടി കളക്ഷനും കടന്ന് കുതിക്കുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമ ഓഗസ്റ്റ് 10നാണ് തിയേറ്ററുകളീലെത്തിയത്. ഇന്ത്യയിലും വിദേശത്തും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റി പതിപ്പ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ ലീക്കായത് ചിത്രത്തിന് തിരിച്ചടിയായിരുന്നു. പെട്ടെന്നുള്ള ഒടിടി റിലീസിന് ഇത് കാരണമായെന്നും വിലയിരുത്തപ്പെടുന്നു.
ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തിയത്. മോഹന്‍ലാല്‍, ശിവ്‌രാജ് കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ അതിഥി വേഷങ്ങളും വിനായകന്റെ വില്ലന്‍ വേഷവും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
