മയക്കുവെടി വെക്കുന്നതിനിടെ ആനയുടെ ആക്രമണം; പരുക്കേറ്റ ഷാര്‍പ്പ് ഷൂട്ടര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ മയക്കുവെടി വെക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഷാർപ്പ് ഷൂട്ടർ മരിച്ചു. ആന വിദഗ്ധനായ വെങ്കിടേശാണ് മരിച്ചത്. 40കാരനായ ഭീമ എന്ന ആനയെ മയക്കുവെടിവെക്കാനുള്ള ശ്രമത്തിനിടെയാണ് വെങ്കിടേശിന് ഗുരുതര പരുക്കേറ്റത്. ഹാസനിലെ ഹള്ളിയൂരിന് സമീപമായിരുന്നു സംഭവം.
അടുത്തിടെ വനത്തില്‍ ആനകള്‍ തമ്മിലുണ്ടായ പോരിനിടെ ഭീമയ്ക്ക് പരിക്കേറ്റിരുന്നു. ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ അലഞ്ഞു നടന്ന ഭീമയെ ചികിത്സിക്കാന്‍ ക്യാമ്പിലേക്ക് എത്തിക്കാന്‍ ഹാസന്‍ വനം വകുപ്പ് നടത്തിയ ശ്രമത്തിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ആനയുടെ ചികിത്സയ്ക്ക് വേണ്ട അനുമതി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററില്‍ നിന്നും ഹാസന്‍ വനം വകുപ്പ് വാങ്ങിയിരുന്നു. ഇതിനായി ആനയെ മയക്കുവെടി വെക്കാനാണ് വിദഗ്ധനെ എത്തിച്ചത്.
പരുക്കേറ്റ വെങ്കിടേശിനെ എച്ച്ഐഎംഎസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആന വെങ്കിടേശ് എന്ന് അറിയപ്പെടുന്ന ഇദ്ദേഹം ഇതുവരെ 50 ഓളം ആനകളെ തളച്ചിട്ടുണ്ട്.
Another green soldier falls on the line of duty🙏🙏
Venkatesh, popularly known as Ane Venkatesh had tranquilised over 50 rogue elephants in order to move them to different elephant camps. He was injured in wild elephant attack in Hassan district today & succumbed later. RIP🙏 pic.twitter.com/fEtvQGTbI1
— Susanta Nanda (@susantananda3) August 31, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
