മുസ്ലീം വിദ്യാർഥികളോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞു; അധ്യാപികയ്‌ക്കെതിരെ നടപടി

സര്‍ക്കാര്‍ സ്‌കൂളിലെ മുസ്ലീം വിദ്യാർഥികളോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്കെതിരെ നടപടി. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. മഞ്ജുള ദേവി എന്ന അധ്യാപികയെയാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റിയത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ശിവമോഗയിലെ ടിപ്പു നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസിലെ രണ്ട് മുസ്ലീം വിദ്യാർഥികളോടായിരുന്നു അധ്യാപിക ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യ നിങ്ങളുടെ രാജ്യമല്ലെന്നും ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നുമാണ് മഞ്ജുള ദേവി വിദ്യാർഥികളോട് പറഞ്ഞതെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുട്ടികളോട് പാകിസ്താനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു. ഇതിനെതിരെ ശിവമോഗയിലെ ജെഡിഎസ് നേതാവ് എ. നസ്റുല്ലയാണ് മാതാപിതാക്കളെ പ്രതിനിധീകരിച്ച് പോലീസില്‍ പരാതി നല്‍കിയത്.
അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും ശിവമോഗ പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ പരമേശ്വരപ്പ അറിയിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും പരമേശ്വരപ്പ വ്യക്തമാക്കി.
Karnataka teacher transferred after telling Muslim students to ‘go to Pakistan’https://t.co/WNWWxQjuts
— Dhanya Rajendran (@dhanyarajendran) September 3, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.