റൈറ്റേഴ്സ് ഫോറം പുസ്തക ചർച്ച സെപ്റ്റംബർ 10ന്
കഥ, കവിത, നോവൽ, ചരിത്രം തുടങ്ങിയ വിവിധ സാഹിത്യ കൃതികളാണ് ചർച്ചചെയ്യുന്നത്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറംറേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരുടെ രചനകൾ ചർച്ച ചെയ്യുന്നു. സെപ്റ്റംബർ 10 ന് ഞായറാഴ്ച രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ നടക്കുന്ന പരിപാടിയിൽ കവി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
വിവിധ സാഹിത്യ ശാഖകളിൽ നിന്നായി തിരഞ്ഞെടുത്ത ബെംഗളൂരുവിലെ എഴുത്തുകാരുടെ നാല് പുസ്തകങ്ങളാണ് ചർച്ചയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനിൽ മിത്രാനന്ദപുരം എഴുതിയ ഇന്നത്തെ ഷെല്ലിയും ഷേക്സ്പിയറും എന്ന കവിതാ സമാഹാരം, അംബേദ്കറുടെ ആശയലോകം എന്ന കെ. ആർ. കിഷോറിന്റെ ചരിത്രപഠനം, അവൻ അവൾ പിന്നെ ഞാനും വി. ആർ. ഹർഷന്റെ നോവൽ, നവീൻ എസ് എഴുതിയ ഒരു വായനക്കാരൻ എഴുതിയ കഥകൾ യഥാക്രമം സെബാസ്റ്റൈൻ, ഡെന്നിസ് പോൾ, രമ പ്രസന്ന പിഷാരടി, ടി. എം. ശ്രീധരൻ എന്നിവർ അപഗ്രഥിച്ച് സംസാരിക്കും. ആർ. വി. ആചാരി ചർച്ച ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങൾക്ക് :99453 04862, 9986454999
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.