Follow News Bengaluru on Google news

കർണാടകയിലെ 105 താലൂക്കുകളെ വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഈ വർഷം മഴ കുറവായതോടെ പല ജില്ലകളും കൊടും വരൾച്ചയുടെ വക്കിലായിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ 105 താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു.

റവന്യൂ വകുപ്പുദ്യോഗസ്ഥരും കൃഷിവകുപ്പുദ്യോഗസ്ഥരും സംയുക്തമായി നടത്തിയ സർവേയിലാണ് വരൾച്ചാ ബാധിത താലൂക്കുകളെ കണ്ടെത്തിയത്. റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സബ് കമ്മിറ്റി സംസ്ഥാനത്തെ വരൾച്ചാ സാഹചര്യം മൂന്നുതവണ വിലയിരുത്തിയിരുന്നു. താലൂക്കുകളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ച ശേഷം ഈ താലൂക്കുകൾക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം സമർപ്പിക്കും. ഇതേത്തുടർന്ന് വരൾച്ചയെക്കുറിച്ച് പഠിക്കാൻ കേന്ദ്രം ഒരു സമിതിയെ സംസ്ഥാനത്തേക്ക് അയക്കും. ഈ സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും ദേശീയ ദുരന്തനിവാരണ ഫണ്ട് (എൻ.ഡി.ആർ.എഫ്.) മാനദണ്ഡങ്ങൾ പ്രകാരം തുക അനുവദിക്കുക. ഈ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമെന്ന് നിയമകാര്യ മന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു.

കർണാടകയിൽ ഈ വർഷം ജൂൺ മുതൽ സാധാരണ ലഭിക്കുന്നതിനേക്കാൾ വളരെ മിതമായ തോതിലാണ് മഴ ലഭിച്ചത്. സംസ്ഥാനത്തെ കർഷകരെയാണ് ഇത് സാരമായി ബാധിച്ചത്. മഴ കുറവായതിനാൽ അണക്കെട്ടുകളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളത്തിന്റെ അളവ് ഓരോ ദിവസവും കുറഞ്ഞു വരുകയാണ്. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ നീക്കം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.