പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്തി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു ശാന്തിനഗറിലെ നഞ്ചപ്പ സർക്കിളിലാണ് സംഭവം. ഗുഡ്‌സ് വെഹിക്കിള്‍ ഡ്രൈവറായിരുന്ന അന്‍വര്‍ ഹുസൈനാണ്(41) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഒളിവിൽ പോയ പ്രതി സാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹുസൈന്റെ പതിനഞ്ച് വയസുകാരിയായ മകളെ സാഹിദ് നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് സാഹിദിന് അന്‍വര്‍ ഹുസൈന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശാന്തിനഗറിലെ ഇലക്ട്രിക്കൽ കടയിലാണ് സാഹിദ് ജോലി ചെയ്തിരുന്നത്. സ്കൂൾ വിട്ട് ഈ കടയുടെ മുമ്പിലൂടെയാണ് ഹുസൈന്റെ മകൾ വീട്ടിലേക്ക് പോയിരുന്നത്. ഈ സമയമാണ് സാഹിദ് കുട്ടിയെ ശല്യപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ രണ്ടു മാസമായി തന്നെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് മകള്‍ അന്‍വറിനോട് പരാതി പറഞ്ഞിരുന്നു. സംഭവദിവസവും സാഹിദിന്റെ ശല്യമുണ്ടായിരുന്നു. സാഹിദിനെ കണ്ടു സംസാരിക്കാനും യുവാവിന്റെ മാതാപിതാക്കളോടും സഹോദരനോടും പരാതിപ്പെടാനും ഹുസൈന്‍ തീരുമാനിച്ചു. ഇതിനെച്ചൊല്ലി സാഹിദും അന്‍വറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ സാഹിദ് ഹുസൈന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം സാഹിദ് സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. ഹുസൈനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അശോക് നഗർ പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.