ഐഎസ്ആർഒയിലെ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയിരുന്ന ശാസ്ത്രജ്ഞ അന്തരിച്ചു

ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞയായ വളർമതി (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ ആശുപത്രിയിലായിരുന്നു അന്ത്യം. വിക്ഷേപണങ്ങൾക്കു മുമ്പ് കൗണ്ട് ഡൗൺ അനൗൺസ്മെന്റ് നടത്തിയിരുന്നത് തിരുച്ചിറപ്പള്ളി സ്വദേശിനിയും ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ സെന്റർ റേഞ്ച് ഓപറേഷൻ വിഭാഗം പ്രോഗ്രാം മാനേജരുമായിരുന്ന വളർമതിയായിരുന്നു. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിനു പിന്നാലെ, പിഎസ്എൽവി സി56– ഡിഎസ്– എസ്എആർ ദൗത്യത്തിലാണ് വളർമതിയുടെ ശബ്ദം അവസാനമായി രാജ്യം കേട്ടത്.
ഐഎസ്ആർഒ പ്രൊപ്പൽഷൻ റിസർച് കോംപ്ലക്സിൽ നിന്ന് 2016ൽ ശ്രീഹരിക്കോട്ടയിലെത്തിയ വളർമതി പിഎസ്എൽവി സി39 മുതലുള്ള 29 ദൗത്യങ്ങളിൽ പങ്കാളിയായി. മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ പേരിൽ ആദ്യമായി ഏർപ്പെടുത്തിയ പുരസ്‌കാരവും വളർമതിക്ക് ലഭിച്ചിട്ടുണ്ട്. വളർമതി 1984ലാണ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞയായി ചേർന്നത്. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-1 ന്റെ പ്രൊജക്റ്റ് ഡയറക്ടർ കൂടിയായിരുന്നു വളര്‍മതി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.