കല വെൽഫെയർ അസോസിയേഷൻ പ്രഥമ സ്വരലയ പുരസ്കാരം അതുൽ നറുകരയ്ക്ക്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പ്രഥമ കലാ സ്വരലയ പുരസ്കാരം അതുൽ നറുകരയ്ക്ക്. നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് കലയുടെ ഭാരവാഹികൾ അറിയിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരി നറുകര സ്വദേശിയായ അതുല്‍ പത്ത് വർഷമായി നാടൻപാട്ട് കലാ മേഖലയിൽ പ്രവർത്തിച്ചുവരുന്ന കലാകാരനാണ്. 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവാണ്. 2020 വർഷത്തെ കലാഭവൻ മണി ഓടപ്പഴം പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.
സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിൽ കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്‌കാരം സമർപ്പിക്കുമെന്ന് കല ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ തോമസ്, ട്രഷറർ സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
