എം.എംഎ വിദ്യാഭ്യാസ സമുച്ചയം; ശിലാസ്ഥാപനം 16 ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂർ റോഡിൽ പുതുതായി നിർമ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം സപ്തംബർ 16 ന് രാവിലെ 10.30 ന് കർണാടക മന്ത്രി ബി.സെഡ് സമീർ അഹ്മദ് ഖാൻ നിർവ്വഹിക്കും. എൻ.എ ഹാരിസ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദിന്റെ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത ഗുണനിലവാരമുളള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്. സാമ്പത്തിക പരാധീനത കാരണം ഇടക്ക് വെച്ച് പഠനം നിർത്തിപ്പോകുന്ന സാഹചര്യങ്ങളാണ് പലരിലും നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി പഠനം മുന്നോട്ട് കൊണ്ട് പോവാനുള്ള അവസരം സൃഷ്ടിക്കുകയും സമൂഹത്തിലെ പാവപ്പെട്ടവരും പാർശ്വവൽക്കരിപ്പെട്ടവരുമായ വിദ്യാർഥികൾക്ക് നഴ്സറി മുതൽ പിയുസി വരെ പഠനത്തിന് കൂടുതൽ അവസരം നൽകുക കൂടിയാണ് പുതിയ ബ്ലോക്ക് നിർമ്മാണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
