കേരളത്തിൽ ഇന്ന് കൂടി ഓണക്കിറ്റ് വിതരണം ചെയ്യും

അര്‍ഹതയുള്ള എല്ലാവര്‍ക്കും കേരള സര്‍ക്കാരിന്റെ ഓണക്കിറ്റ് കിട്ടിയെന്ന് ഉറപ്പാക്കാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് ഇന്ന് കൂടി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിലെ 50,216 എണ്ണമടക്കം ആകെ 5,46,394 കിറ്റ് വിതരണം ചെയ്തു. ഓഗസ്റ്റ് 24 മുതല്‍ 28 വരെ 4,96,178 കിറ്റുകള്‍ നല്‍കിയിരുന്നു.
ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി 16,223 കിറ്റുകള്‍ നല്‍കി. മഞ്ഞ കാര്‍ഡുകാര്‍ക്ക് 5.87 ലക്ഷം കിറ്റാണ് അനുവദിച്ചത്. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കായി 20000 കിറ്റും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മൂലം കോട്ടയം ജില്ലയില്‍ രണ്ടുദിവസം മാത്രമാണ് കിറ്റ് വിതരണം നടത്താനായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.