ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് വിരാട് കോഹ്ലിയെന്ന് ഷഹീന്‍ അഫ്രീദി

ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് വിരാട് കോഹ്ലിയെന്ന് പാകിസ്താന്‍ ഇടംകൈയ്യന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ഇന്ത്യക്കെതിരായ ഏഷ്യ കപ്പ് മത്സരത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിരാടിന്റെ വിക്കറ്റ് ഏതൊരു ടീമിനെയും സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല്. അദ്ദേഹത്തിനെതിരെ പന്തെറിയുന്നതിന് കൃത്യമായ പ്ലാന്‍ പാകിസ്താനുണ്ടായിരുന്നു. ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്താന്റെ ആ പ്ലാന്‍ വിജയിച്ചുവെന്നും ഷഹീന്‍ പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റും വീണതോടെ കളി പാകിസ്താന്റെ കൈയിലേക്ക് വന്നതാണ്. ഇന്ത്യ – പാക് മത്സരത്തില്‍ വിരാട് കോലിയുടെ വിക്കറ്റെടുത്തത് ഷഹീന്‍ ഷാ അഫ്രിദിയായിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യ കപ്പിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റൺസിന് ഓൾഔട്ടായിരുന്നു. ഹാർദിക് പാണ്ഡ്യയുടേയും ഇഷാൻ കിഷന്റേയും തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. എന്നാൽ, പാകിസ്താൻ ഇന്നിങ്സിന് മഴ തടസമായതോടെ കളി ഉപേക്ഷിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.