സാമൂഹിക പ്രവർത്തകൻ അൻവർ പാഷ കർണാടക വഖഫ് ബോർഡ് ചെയർമാനാകും

ബെംഗളൂരു: സാമൂഹിക പ്രവർത്തകൻ അൻവർ പാഷ കർണാടക വഖഫ് ബോർഡ് ചെയർമാനാകും. ചിത്രദുർഗ സ്വദേശിയാണ് അൻവർ. മുൻ ചെയർമാൻ ശാഫി സഅദി രാജിവെച്ച ഒഴിവിലേക്ക് നടക്കേണ്ട തിരഞ്ഞെടുപ്പിൽ മറ്റു പേരുകൾ ഇതുവരെ നിർദേശിക്കപ്പെട്ടില്ല. എതിരാളികളില്ലാത്തതിനാൽ വഖഫ് ബോർഡ് ചെയർമാനായി അൻവർ പാഷയെ വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കും.
മുസ്ലിം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നയാളാണ് അൻവർ. അൻവർ പാഷയെ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ പൂച്ചെണ്ട് കൈമാറി അനുമോദിച്ചു. മന്ത്രി റഹിം ഖാൻ, എം.എൽ.എമാരായ മുൻ മന്ത്രി തൻവീർ സേട്ട്, എൻ.എ. ഹാരിസ്, റിസ്‌വാൻ അർഷാദ്, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി നസീർ അഹ്മദ്, വഖഫ് ബോർഡ് അംഗം ജബ്ബാർ ഖാൻ എന്നിവർ പങ്കെടുത്തു.
ಮಾನ್ಯ ಹಜ್ ಸಚಿವ ಜನಾಬ್ ರಹೀಂ ಖಾನ್, ಮುಖ್ಯಮಂತ್ರಿಗಳ ರಾಜಕೀಯ ಕಾರ್ಯದರ್ಶಿ ಜನಾಬ್ ನಸೀರ್ ಅಹಮದ್ ಅವರೊಂದಿಗೆ ಇಂದು, ನೂತನವಾಗಿ ನಿಯುಕ್ತಿಗೊಂಡಿರುವ ಮಾನ್ಯ ವಕ್ಫ್ ಸಮಿತಿ ಅಧ್ಯಕ್ಷರಾದ ಜನಾಬ್ ಅನ್ವರ್ ಭಾಷಾ ಅವರನ್ನು ಬೆಂಗಳೂರಿನಲ್ಲಿ ಭೇಟಿ ಮಾಡಿ ಸನ್ಮಾನಿಸಿದೆ.@RahimKhan_MLA @INCKarnataka pic.twitter.com/ghd3xIwkB9
— B Z Zameer Ahmed Khan (@BZZameerAhmedK) September 4, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.