ബെംഗളൂരുവിൽ നാല് ബയോ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവില്‍ ഉത്പാദിപ്പിക്കുന്ന നനഞ്ഞ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നാല് ബയോ ഗ്യാസ് പ്ലാന്റുകള്‍ കൂടി അടുത്ത 4-5 മാസത്തിനുള്ളില്‍ സജ്ജമാകും. ഓരോ പ്ലാന്റും 5 ടണ്‍ ശേഷിയുള്ളതായിരിക്കുമെന്ന് ബിബിഎംപിയുടെ ഖരമാലിന്യ പരിപാലന ( എസ്ഡബ്ല്യുഎം ) വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിദിനം 5,500 ടണ്‍ മാലിന്യമാണ് ബെംഗളൂരുവില്‍ ഉത്പാദിപ്പിക്കുന്നത്. ഏകദേശം 50 ശതമാനം നനഞ്ഞ മാലിന്യങ്ങളും 3-5 ശതമാനം മറ്റു അവശിഷ്ടങ്ങളാണ്.
നാല് പുതിയ പ്ലാന്റുകള്‍ക്ക് ടെന്‍ഡര്‍ അനുമതി ലഭിച്ചട്ടുണ്ട്. ഓരോന്നിനും രണ്ടര കോടി രൂപ ചെലവ് വരും. ഇവയുടെ ലൊക്കേഷന്‍ അന്തിമമാക്കിയിട്ടില്ലെങ്കിലും ബൈതരായണപുര, മഹാദേവപുര, ബസവനഗുഡി, ശാന്തിനഗര്‍, ശിവാജിനഗര്‍ എന്നിവിടങ്ങളില്‍ ഇവ സ്ഥാപിച്ചേക്കുമെന്ന് എസ്ഡബ്ല്യുഎം ചീഫ് ജനറല്‍ മാനേജര്‍ ബസവരാജ് കബാഡെ പറഞ്ഞു.
നഗരത്തില്‍ ഉത്പാദിപ്പിക്കുന്ന നനഞ്ഞ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നിലവിൽ 13 ബയോഗ്യാസ് പ്ലാന്റുകളുണ്ട്. ഇതില്‍ അഞ്ചെണ്ണം പ്രവര്‍ത്തനക്ഷമമാണ്. ഏഴെണ്ണം നവീകരണ ഘട്ടത്തിലുമാണ്.നിലവിലുള്ള ഏഴ് ബയോ-മെഥനേഷന്‍ പ്ലാന്റുകള്‍ നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി 4.5 കോടി രൂപ ചെലവാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.