ലോൺ റിക്കവറി ഏജന്റ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം അയച്ചു; ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഫോണിൽ കണ്ടതോടെ ഭർത്താവ് ജീവനൊടുക്കി. ലോൺ റിക്കവറി ഏജന്റ് ആണ് ഭാര്യയുടെ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുത്തത്. കർണാടകയിലെ രാമനഗര ജില്ലയിൽ ചന്നപട്ടണ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചന്നപട്ടണയിലെ ഷെട്ടിഹള്ളി സ്വദേശിയായ പ്രകാശ് (42) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രകാശിന്റെ ഭാര്യ വായ്പ കമ്പനിക്കും ലോൺ റിക്കവറി ഏജന്റിനെതിരെയും പോലീസിൽ പരാതി നൽകി.
പ്രകാശും ഭാര്യയും മംഗളവാരപ്പേട്ടയിലുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പ എടുത്തത് പ്രകാശിന്റെ ഭാര്യയുടെ പേരിലാണ്. ലോണിനായി ഭാര്യയുടെ ഫോൺ നമ്പറും ഫോട്ടോയുമടക്കമുള്ള വിവരങ്ങളും ഫിനാൻസ് കമ്പനിക്ക് പ്രകാശ് നൽകിയിരുന്നു.
മാണ്ഡ്യയിലെ മാലവള്ളി സ്വദേശിയായ ലോൺ റിക്കവറി ഏജന്റ് കെമ്പരാജു വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രകാശിന്റെ ഭാര്യയെ ഇടയ്ക്കിടെ ഫോണിൽ വിളിച്ചിരുന്നു. ഇരുവരും നല്ല സൗഹൃദത്തിലുമായിരുന്നു. എന്നാൽ അടുത്തിടെ സ്വകാര്യ ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ട് സ്ഥിരമായി കെമ്പരാജു ശല്യം ചെയ്തിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഇതിന് വിസമ്മതിച്ചതിനാൽ തന്റെ അശ്ലീല ഫോട്ടോകൾ വ്യാജമായി നിർമിച്ച് ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ കൈയിൽ നിന്ന് സ്വർണാഭരണവും പണവും ഇയാൾ ആവശ്യപ്പെട്ടു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ഇതിനു വഴങ്ങാത്തതോടെ ഓഗസ്റ്റ് 30ന് തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കെമ്പരാജുവിനെതിരെ കേസെടുത്തു. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.