Follow News Bengaluru on Google news

ബൗദ്ധിക സ്വത്തവകാശ മേഖലയിൽ മലയാളി യുവതിക്ക് പുരസ്കാരം

ബെംഗളൂരു: ബൗദ്ധിക സ്വത്തവകാശ മേഖലയിലെ (IPR-Intellectual Property Rights) സംഭാവനകൾക്ക് ഏര്‍പ്പെടുത്തിയ ലെക്സ് ഫാൽക്കൻ ഗ്ലോബൽ അവാർഡ് ദുബായ് 2023 ന് ബെംഗളൂരുവില്‍ നിന്നുള്ള മലയാളി യുവതി അര്‍ഹയായി. കേരളസമാജം ദൂരവാണിനഗര്‍ അംഗം ടി രാജൻ നായരുടേയും  മഹാലക്ഷ്മിയുടെയും മകള്‍ രജിത ടി ആർ ആണ് പുരസ്കാരം നേടിയത്. Lextalk എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ ഇരുപതോളം രാഷ്ട്രങ്ങളിലെ മൂവായിരത്തോളം നിയമ വിദഗ്ദർ സമ്മേളിക്കുന്ന ചടങ്ങിലാണ് ലെക്സ് ഫാൽക്കൻ ഗ്ലോബൽ അവാർഡ് നൽകുന്നത്.

സര്‍ എംവിഐടിയില്‍ നിന്നും ബയോ ടെക്നോളജിയില്‍ എഞ്ചിനീയറിംഗ് ബിരുദം സ്വര്‍ണ മെഡലോട് കൂടി പൂര്‍ത്തിയാക്കിയ രജിത, കേന്ദ്ര സർക്കാരിന്റെ TIFAC യുടെ KIRAN-IPR സയന്റിസ്റ്റ് – C അവാർഡ് ജേതാവും കൂടിയാണ്.

ഇന്ത്യൻ പാറ്റന്റ് ഏജന്റ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ള രജിത കേന്ദ്ര സർക്കാരിന്റെ IP MITRA എന്ന സ്ഥാപനം വഴി പുതു സംരംഭകർക്ക് പാറ്റന്റ് അവകാശം നൽകി വരുന്നു. IPR കൺസൾറ്റന്റ് എന്ന നിലയിൽ പുതിയ കണ്ടുപിടുത്തം നടത്തുന്നവർക്കും, വിശ്വവിദ്യാലയങ്ങൾക്കും കോർപറേറ്റ് കമ്പനികൾക്കും അഭിഭാഷസ്ഥാപനങ്ങൾക്കും പുതിയ പാറ്റന്റ് ലഭിക്കാൻ ആവശ്യമായ വിദഗ്ദ നിയമോപദേശങ്ങളും പാറ്റന്റ് സംബന്ധിച്ച അപേക്ഷകൾ തയാറാക്കുക, ട്രേഡ് മാർക്കുകൾ, ഡിസൈൻ, എന്നിങ്ങനെ IPR സംബന്ധിച്ച എല്ലാ മേഖലകളിലും രജിത വിദഗ്ദ സേവനം നൽകി വരുന്നുണ്ട്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും IPR സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സുകൾക്ക് രജിതയെ ക്ഷണിക്കാറുണ്ട്.

പുരസ്കാരം നേടിയ രജിതയെ കേരളസമാജം ദൂരവാണിനഗർ ഭാരവാഹികള്‍ അഭിനന്ദിച്ചു. ഹരിപ്രസാദ് ആണ് ഭർത്താവ്. പ്രജിത്ത്, നിരഞ്ജന എന്നിവർ മക്കളാണ്. ബെംഗളൂരു ഹൂഡിയിലെ സുമധുര നന്ദനത്തിലാണ് താമസം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.