പരീക്ഷകളിൽ പരിഷ്കരണവുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്; 10, 12 ക്ലാസുകളിൽ മൂന്ന് വാർഷികപ്പരീക്ഷകൾ

ബെംഗളൂരു: എസ്എസ്എൽസി, പിയു പരീക്ഷകളിൽ പുതിയ പരിഷ്കരണം പ്രഖ്യാപിച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്. പുതിയ പരിഷ്കരണം അനുസരിച്ച് സ്കൂൾ, പിയു തലത്തിൽ ഇനിമുതൽ മൂന്ന് വാർഷിക പരീക്ഷകൾ നടത്തും. നിലവിൽ വിദ്യാർഥികൾക്ക് ഒരു വാർഷിക പരീക്ഷയും തുടർന്ന് ഒരു സപ്ലിമെന്ററി പരീക്ഷയുമാണ് നടത്തുന്നത്.
എന്നാൽ ഈ രീതിയിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. നിലവിൽ ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ലഭിച്ച മാർക്കിൽ അതൃപ്തിയുണ്ടെങ്കിൽ, അവർക്ക് വീണ്ടും പരീക്ഷ എഴുതാം. സപ്ലിമെന്ററി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ആയിരിക്കും അന്തിമമായി കണക്കാക്കുക. എന്നാൽ പുതിയ സമ്പ്രദായം അനുസരിച്ച്, മൂന്ന് വാർഷിക പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ഉയർന്ന മാർക്ക് ലഭിച്ചാൽ അതായിരിക്കും അന്തിമ മാർക്ക് ആയി കണക്കാക്കുക. ഈ പരീക്ഷകൾക്ക് മുമ്പത്തെ സപ്ലിമെന്ററി പരീക്ഷാ ഫോർമാറ്റ് മാറ്റി, വാർഷിക പരീക്ഷകൾ 1, 2, 3 എന്ന് പുനർനാമകരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
The #Karnataka government has decided to conduct the final board exams thrice and the highest marks secured by candidates out of the three exams will be considered as final #education https://t.co/l9Wa0ZymcJ
— News18.com (@news18dotcom) September 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.