പുതുപ്പള്ളിയില്‍ പോളിംഗ് സമയം അവസാനിച്ചു; 73.05% പോളിംഗ് രേഖപ്പെടുത്തി

കോട്ടയം: പുതുപ്പള്ളിയില്‍ പോളിംഗ് സമയം അവസാനിച്ചു. ചില ബൂത്തുകള്‍ക്കു മുന്‍പില്‍ വലിയ നിരയാണ് ഇപ്പോഴുമുള്ളത്. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനായി സ്ലിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ 73.05 ശതമാനം പോളിംഗാണ് പുതുപ്പള്ളി മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പോളിംഗ് സമയത്തിന് ശേഷവും തുടർന്നവർക്ക് ടോക്കൺ നൽകി പോളിംഗ് സ്‌റ്റേഷനുകളുടെ ഗേറ്റുകൾ അടക്കുകയായിരുന്നു.
അതേസമയം ചില ബൂത്തുകളില്‍ വോട്ടിങ് വൈകിയത് സംശയകരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് വൈകിയതില്‍ ജില്ലാ കലക്ടര്‍ക്ക് ചാണ്ടി ഉമ്മന്‍ പരാതി നല്‍കിയിട്ടുണ്ട്.
പുതുപ്പള്ളിയില്‍ 2021ല്‍ 74.84 ശതമാനമായിരുന്നു പോളിംഗ് നടന്നത്. 176417 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത് 90281 സ്ത്രീകളും 86132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളുമടക്കമാണിത് കണക്ക്. 182 ബൂത്തുകളിലായി 957 പുതിയ വോട്ടര്‍മാരണുള്ളത്. ഇത്തവണ പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.