പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു: വോട്ട് രേഖപ്പെടുത്തി ജെയ്ക്ക് സി തോമസും ചാണ്ടി ഉമ്മനും

പുതുപ്പള്ളിയില്‍ പുലര്‍ച്ചെ മുതല്‍ മികച്ച പോളിങ്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ 12.5 ശതമാനം പോളിങ് രേഖപ്പെടുത്തി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് രാവിലെ എട്ട് മണിയോടെ മണര്‍കാട് കണിയാംകുന്ന് യു.പി.സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
പുതുപ്പള്ളിയിലെ ജനങ്ങള്‍ വികസനത്തെ വരവേല്‍ക്കാന്‍ തയ്യാറാവുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെയെന്ന് ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തി വികാരങ്ങള്‍ക്കപ്പുറം വികസനമാണ് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും ജെയ്ക് വ്യക്തമാക്കി.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പുതുപ്പളളി ജോര്‍ജിയൻ പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. അമ്മ മറിയാമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. ആദ്യം അമ്മ വോട്ട് ചെയ്തതിന് ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പുതുപ്പളളി പളളിയിലും പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തിയത്.
വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ തീരുമാനിക്കും. അപ്പയാണ് മാതൃക , അത് പിന്തുടരാൻ ശ്രമിക്കും. അസത്യ പ്രചാരണം നടത്തില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും പറഞ്ഞവര്‍ അവസാനഘട്ടത്തില്‍ ഇല്ലാത്ത ആക്ഷേപം ഉന്നയിച്ചു. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട സത്യം പിതാവ് തന്നെ എഴുതിവച്ചിട്ടുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവരും. പുതുപ്പള്ളിയിലെ വികസനം ആരെങ്കിലും തടസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.