പുതുപ്പള്ളി വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ

കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മിക്കപോളിങ് ബൂത്തുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. 1,76,417 പേരാണ് ഇന്ന് വോട്ട് ചെയ്യാനെത്തുക. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുളളത്. വൈകിട്ട് ആറിന് അവസാനിക്കും. സെപ്റ്റംബർ എട്ടിന് ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ.
നിയമസഭയിലേക്കുളള ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണിത്. രണ്ടു തവണ അച്ഛനോട് മത്സരിച്ച ശേഷം മകനോട് മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിനുളളത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലാണ്. ആംആദ്മി പാർട്ടിയുടേതുൾപ്പെടെ 7 പേരുടെ വിധിയാണ് ഇന്ന് പുതുപ്പള്ളിയിൽ കുറിക്കുന്നത്.
വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് ഡിവൈ.എസ്.പി.മാര്‍, ഏഴ് സി.ഐ.മാര്‍, 58 എസ്.ഐ./എ.എസ്.ഐ.മാര്‍, 399 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 142 സായുധ പോലീസ് ബറ്റാലിയന്‍ അംഗങ്ങള്‍, 64 കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍(സി.എ.പി.എഫ്.) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.