ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്ന് അയോധ്യയിലെ സന്യാസി

തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്തുകോടി പരിതോഷികം നല്‍കുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം.
പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
”സനാതന ധര്‍മ്മത്തിന്റെ വേരുകള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മതങ്ങളുണ്ടായത്. അതിന് മുമ്പ് ഭൂമുഖത്ത് ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളൂ. ആ മതം സനാതന ധര്‍മ്മമായിരുന്നു. സനാതന ധര്‍മ്മത്തിന് തുടക്കമോ അവസാനമോ ഇല്ല, അത് ഒരിക്കലും നശിക്കുകയോ നശിപ്പിക്കാനോ ആവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു.
സനാതന ധര്‍മ്മം തകര്‍ക്കാൻ ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധര്‍മത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
