ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് ഇന്ധനവില കുറച്ചേക്കും

ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് ഇന്ധനവില കുറച്ചേക്കും. ഈ മാസം ആദ്യം ഗാര്‍ഹിക, വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയും കേന്ദ്ര സർക്കാർ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
നവംബർ – ഡിസംബർ മാസങ്ങളിൽ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ധന വിലയിലും, പാചക വാതക വിലയിലും കേന്ദ്രം മാറ്റം വരുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിയ്ക്കും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചിട്ടുണ്ടായിരുന്നു. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും ചെയ്യുക. നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ സാധ്യത കുറവാണ്. എന്നാൽ ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല. അതുകൊണ്ടു തന്നെ വില കുറയ്ക്കാൻ എണ്ണക്കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
വിലക്കുറവ് മൂലം ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ബാധ്യത വരും. ഇത് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കും. 2022 ഒക്ടോബറില്‍ സമാനരീതിയില്‍ 22000 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്പനികള്‍ക്ക് നല്‍കിയിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.