ട്രാക്ക് അറ്റകുറ്റപ്പണി; ഒമ്പത് മുതല്‍ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നത് കൊണ്ട് ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം. സെപ്റ്റംബർ ഒമ്പത് മുതലാണ് ട്രെയിനുകള്‍ക്ക് മാറ്റം ഉണ്ടാവുകയെന്ന് റെയില്‍വേ അറിയിച്ചു. തൃശൂരില്‍ നിന്നും വൈകുന്നേരം 5.35 ന് പുറപ്പെടുന്ന തൃശൂര്‍- കോഴിക്കോട് (06495) അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ വഴിയുള്ള കൊല്ലം ജംഗ്ഷന്‍- എറണാകുളം ജങ്ഷന്‍ (06442) കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കൊല്ലം ജംഗ്ഷനില്‍ നിന്നും രാത്രി 9.05ന് ആയിരിക്കും അന്നേ ദിവസം മുതല്‍ ട്രെയിന്‍ പുറപ്പെടുക. ഒമ്പത് മുതല്‍ പുനലൂര്‍- കൊല്ലം ജംഗ്ഷന്‍ (06661) മെമു എക്സ്പ്രസ് പുനലൂരില്‍ നിന്നും രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ് നേരത്തെ ട്രെയിന്‍ കൊല്ലത്ത് എത്തും. നിലവിലെ സമയം രാത്രി 9.05 ആണ്.
11, 25 തീയതികളില്‍ ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ (16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ (16348) എക്സ്പ്രസ് 8, 19, 29 തീയതികളില്‍ 45 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍ -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 12ന് 30 മിനിറ്റും വൈകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.