Follow the News Bengaluru channel on WhatsApp

മെട്രോ മിത്ര ആപ്പ് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് തുടര്‍യാത്ര ഉറപ്പ് വരുത്തുന്ന മെട്രോ മിത്ര മൊബൈല്‍ ആപ്പ് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (എആര്‍ഡിയു) ആണ് ആപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച നമ്മ യാത്രി ആപ്പ് വിജയകരമായതിന് പിന്നാലെയാണ് എആര്‍ഡിയുവിന്റെ നേതൃത്വത്തില്‍ പുതിയ ആപ്പ് പുറത്തിറങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റില്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) പ്ലാറ്റ്‌ഫോമിലാണ് മെട്രോ മിത്ര ആപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റര്‍ പരിധിയിലാണു മെട്രോ മിത്രയുടെ സേവനങ്ങള്‍ ലഭ്യമാകുക. സര്‍ക്കാര്‍ നിശ്ചയിച്ച 2 കിലോമീറ്ററിനു 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം ആപ്പിന്റെ സര്‍വീസ് ചാര്‍ജായി 10 രൂപയും നല്‍കണം. പര്‍പ്പിള്‍ ലൈനില്‍ ബൈയ്യപ്പനഹള്ളി – കെആര്‍പുരം, കെംഗേരി – ചല്ലഘട്ട പാതകള്‍ ഈ മാസം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനിരിക്കെ പുതിയ ആപ്പ് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. മെട്രോ മിത്ര ഉപയോഗിച്ചു യാത്ര ചെയ്യാന്‍ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല.

സേവനങ്ങള്‍ ലഭ്യമാകാന്‍ മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യുആര്‍ കോഡ് മൊബൈല്‍ ഫോണിലൂടെ സ്‌കാന്‍ ചെയ്താല്‍ മതിയാകും. ഇങ്ങനെ ഓപ്പണ്‍ ചെയ്യുന്ന ലിങ്കിലൂടെ സ്റ്റേഷന്റെ 5 കിലോമീറ്റര്‍ പരിധിയില്‍ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. റൈഡ് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ നല്‍കുന്നതോടെ ഡ്രൈവറെയും വാഹനത്തെയുംക്കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അറിയാനാകും. എന്നാല്‍ സര്‍വീസ് നടത്താന്‍ ഡ്രൈവര്‍മാര്‍ ആപ്പ് ഉപയോഗിക്കേണ്ടി വരും. ആദ്യ ഘട്ടത്തില്‍ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള യാത്രകള്‍ മാത്രമാകും ഉണ്ടാകുക.

സ്റ്റേഷനുകളുടെ 5 കിലോമീറ്റര്‍ പരിധിയിലെ പ്രധാന കേന്ദ്രങ്ങളില്‍ മെട്രോ മിത്ര ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ച് തിരിച്ചുള്ള യാത്രയും സാധ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി എആര്‍ഡിയു പ്രതിനിധികള്‍ വ്യക്തമാക്കി. 91,729 ഡ്രൈവര്‍മാരാണ് എആര്‍ഡിയുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്റെ വാട്‌സ്ആപ് ചാറ്റ്‌ബോട്ടിലൂടെയും മെട്രോ മിത്രയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന് എആര്‍ഡിയു ജനറല്‍ സെക്രട്ടറി ഡി.രുദ്രമൂര്‍ത്തി പറഞ്ഞു. നമ്മ യാത്രി ആപ് 13.7 ലക്ഷം പേരാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ 7 മാസത്തിനിടെ 47.11 ലക്ഷം ട്രിപ്പുകളില്‍ നിന്നായി 71.57 കോടിരൂപയാണ് വരുമാനമായി ലഭിച്ചതെന്നും രുദ്രമൂര്‍ത്തി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.