കടത്തിണ്ണയിൽ അവശനിലയിൽ കണ്ട വയോധികന് തുണയായി എംഎംഎ പ്രവര്‍ത്തകര്‍

ബെംഗളൂരു: കലാസിപാളയത്ത് കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ട വയോധികന് തുണയായി മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രവര്‍ത്തകര്‍. ഇരിങ്ങാലക്കുട ആളൂര്‍ സ്വദേശി ആന്റണി എന്ന 70 കാരനാണ് എം.എം.എ പ്രവര്‍ത്തകര്‍ ആശ്രയമായത്.
നാല് ദിവസം മുമ്പാണ് എം.എം.എ പ്രവര്‍ത്തകര്‍ ആന്റണിയെ കലാസിപാളയത്ത് അവശനിലയില്‍ കണ്ടെത്തിയത്. ആന്റണി നല്‍കിയ വിവരമനുസരിച്ച് നാട്ടിലും ബെംഗളൂരുവിലും ബന്ധുക്കളെ അന്വേഷിച്ച് കണ്ടെത്തിയെങ്കിലും അവരുടെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവര്‍ വരുകയോ കൂട്ടി കൊണ്ടുപോവുകയോ ചെയ്തില്ല. നാല് ദിവസം എംഎംഎ പ്രവര്‍ത്തകരായ പി.എം. മുഹമ്മദ് മൗലവിയുടെയും അശ്‌റഫ് മൗലവിയുടേയും നേതൃത്വത്തില്‍ പരിചരണത്തിലായിരുന്നു ആന്റണി. പിന്നീട് അദ്ദേഹത്തിന്റെ അനുമതിയോടെ കലാസിപാളയം പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം എംഎംഎ ഏറ്റെടുത്ത് വൃദ്ധസദനത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ എത്തിയ ആന്റണി കുടുംബവുമായി അകലുകയും പിന്നീട് അവരുമായി യാതോരു ബന്ധവും സ്ഥാപിച്ചിരുന്നില്ല. ചായക്കടകളിലും ബേക്കറികളിലുമായി കുറേകാലം ജോലി ചെയ്തിരുന്നെങ്കിലും പ്രായാധിക്യം കാരണം കഴിഞ്ഞ കുറച്ച് കാലമായി ജോലിയൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഭാരവാഹികള്‍ ബെന്നാര്‍ഘട്ട റോഡിലെ വൃദ്ധസദനവുമായി ബന്ധപ്പെടുകയും അവര്‍ അദ്ദേഹത്തെ ഏറ്റെടുക്കാന്‍ തയ്യാറാവുകയുമായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.