ദളിത് സ്ത്രീ ഭക്ഷണം പാകം ചെയ്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ; ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് കളക്ടർ

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വള്ളിപ്പുറം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളില്‍ ദളിത് സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കൾക്കും മുന്നില്‍ മാതൃകാപരമായ ഇടപെടലുമായി കളക്ടര്‍ പ്രഭുശങ്കര്‍. തമിഴ്‌നാട്ടിലെ കരൂരിലാണ് സംഭവം. പ്രതിഷേധം അവസാനിപ്പിക്കാന്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കളക്ടര്‍ മാതൃകയായി. സമൂഹത്തിൽ അനാവശ്യ വേര്‍തിരിവുണ്ടാക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.
സ്‌കൂളില്‍ ദളിത് സ്ത്രീ ഭക്ഷണം തയ്യാറാക്കുന്നതില്‍ പ്രതിഷേധവുമായി ഒരുവിഭാഗം രക്ഷിതാക്കളും വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറിന്റെ നടപടി. സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു സംഭവം. ദീപ എന്ന ദളിത് സ്ത്രീയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് മനസ്സിലാക്കിയ രക്ഷിതാക്കളും വിദ്യാർഥികളും ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ ടിസിക്കുള്ള അപേക്ഷയുമായി സ്‌കൂള്‍ അധികൃതരെ കുട്ടികൾ സമീപിക്കുകയും ചെയ്തു. എന്നാല്‍ എത്ര സമ്മര്‍ദ്ദമുണ്ടായാലും ദീപയെ മാറ്റില്ലെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിച്ച് പദ്ധതി തുടര്‍ന്നും നടപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പ്രഭുശങ്കര്‍ വ്യക്തമാക്കി.
A district collector in Tamil Nadu has had breakfast at a school after most of its students skipped the meal provided under the Chief Minister’s Breakfast Scheme of the state government as it was cooked by a Dalit woman.https://t.co/s95FievMan
— Express Chennai (@ie_chennai) September 6, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.