Follow News Bengaluru on Google news

പ്ലസ്ടു കോഴക്കേസ്: ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റി സുപ്രീം കോടതി

പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി സുപ്രീംകോടതി.
കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നീട്ടി ചോദിച്ച്‌ കെ എം ഷാജി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

രണ്ടാഴ്ച്ചത്തേക്ക് കേസ് നീട്ടിവെക്കണമെന്നാണ് ആവശ്യം. കെ.എം. ഷാജിയുടെ ഈ അപേക്ഷ കണക്കിലെടുത്താണ് ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് സുപ്രീംകോടതി നീട്ടിവെച്ചത്. 2014-ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച്‌ അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് 2020 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ കെഎം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നല്‍കാൻ ആറ് ആഴ്ചത്തെ സമയമാണ് ഷാജിക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. കെഎം ഷാജി കൈക്കൂലി വാങ്ങിയതിന് പ്രത്യക്ഷ തെളിവുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചു.

പ്രത്യക്ഷ തെളിവ് ഇല്ലെങ്കിലും പരോക്ഷ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കേട്ടാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തിയതെന്നും കോഴ നല്‍കിയിട്ടുണ്ടെന്ന് സ്കൂള്‍ മാനേജര്‍ മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.