ശ്രികൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര ഇന്ന്

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ദാസറഹള്ളിയിൽ ശോഭയാത്ര സംഘടിപ്പിക്കുന്നു. ശ്രീ കൃഷ്ണ ജയന്തി ദിനമായ ഇന്ന് വൈകുന്നേരം 4ന് സന്തോഷ് നഗർ സെവന്‍ത്ത് ക്രോസിലുള്ള കരയോഗം ഓഫീസ് മന്നം സദനത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയിൽ ഉണ്ണിക്കണ്ണൻമാർ രാധമാർ, പുഷ്പാലംകൃത രഥം, താലപ്പൊലി എന്നിവയോടൊപ്പം മഹാദേവ കലാ സമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളം ഉണ്ടായിരിക്കും. വൈകുന്നേരം 7ന് ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ സമാപിക്കുന്ന ശോഭയാത്രയിൽ ഉണ്ണിക്കണ്ണന്മാർ പങ്കെടുക്കുന്ന ഉറിയടി മത്സരം ഉണ്ടായിരിക്കുന്നതാണ്.
ദാസറഹള്ളി എംഎൽഎ എസ് മുനിരാജു ഉദ്ഘാടനം നിർവഹിക്കുന്ന ശോഭയാത്രയിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധരൻ നായർ, ജലഹള്ളി അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ, ഇതര സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
ഫോൺ : 7022531677 / 9342503626.
കർണാടക നായർ സർവീസ് സൊസൈറ്റി എം.എസ് നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശോഭയാത്ര സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് എച്ച് ആർ.ബി.ആർ ലേ ഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്രയിൽ ഉണ്ണിക്കണ്ണൻമാർ രാധമാർ താലപൊലി, ചെണ്ടമേളത്തോടു വൈകുന്നേരം 6 മണിക്ക് സേവാ നഗർ അയ്യപ്പ ക്ഷേത്രത്തിൽ എത്തിചേരും. ഉണ്ണികണ്ണന്മാരുടെ ഉറയടിയോടു കൂടി ശോഭയാത്ര സമാപിക്കും.
ഫോൺ : 95 35179106.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.