തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാൻ അവസരം

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം. കരട് പട്ടിക സെപ്റ്റംബർ 8നും അന്തിമ പട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും. മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കും.
2020ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കുന്നത്. നേരത്തെ ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ മാത്രം അതിനായി പട്ടിക പുതുക്കിയിരുന്നു. 2023 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനുമാണ് പുതുക്കൽ നടത്തുന്നത്. തദ്ദേശ ഉപതെരഞ്ഞടുപ്പിനും 2025ൽ നടക്കാൻ പോകുന്ന പൊതു തെരഞ്ഞൈടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടികയാണ് ഉപയോഗിക്കുക.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും sec.kerala.gov.in സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കണമെങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്‍റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകുകയാണ് വേണ്ടത്. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവനകേന്ദ്രം എന്നിവ മുഖേന അപേക്ഷ നൽകാൻ കഴിയും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.