ബെംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ബെളഗാവി സ്വദേശിനി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ബെളഗാവി സ്വദേശിനി രേണുകയെന്ന രേഖ (34) ആണ് അറസ്റ്റിലായത്. കണ്ണൂർ പാനൂർ അണിയാരം ഫാത്തിമാസിൽ പരേതനായ മജീദിൻ്റേയും ഫാത്തിമയുടേയും മകൻ ജാവേദ് (29) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
ഇരുവരും ഹുളിമാവ് അക്ഷയ നഗറിലെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വാക് തർക്കത്തിനിടെ രേഖ ജാവേദിനെ കത്തികൊണ്ട് കുത്തുകയും പരുക്കേറ്റ ജാവേദിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരുക്ക് ഗുരുതരമായതിനാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജാവേദ് മരിച്ചിരുന്നു. യുവതിയുടെ പേരിൽ ബെംഗളുരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഹോട്ടലുകളിൽ താമസിച്ച ശേഷം പണം നൽകാത്തത് ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതിന് രേഖയുടെ പേരിൽ കോറമംഗല പോലീസ് കേസെടുത്തിരുന്നു യുവതിയുടെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്.
ബെംഗളൂരുവിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജാവേദ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
