ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയില്‍

ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം പാറശാല ചെങ്കല്‍ വളാത്താങ്കര സ്വദേശി ക്രിസ്റ്റിന്‍ സതീശി(36)നെയാണ് ആലുവ ബാറിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
പ്രതി ബാറില്‍ മദ്യപിച്ചിരിക്കുന്നത് കണ്ടു ബാര്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ബാറില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി വെള്ളത്തില്‍ ചാടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പോലീസിന്റെ പിടിയിലായത്. ചെറുപ്പകാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ക്രിസ്റ്റിന്‍ നാട്ടില്‍ ആളുകളുമായി ചങ്ങാത്തം കുറവാണ്.
2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. 2022ല്‍ പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസില്‍ ഇയാള്‍ പ്രതിയാണ്. പിടിയിലായ ക്രിസ്റ്റിലിന്‍റെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ലഹരിക്ക് അടിമയായിരുന്ന ക്രിസ്റ്റിന്‍ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോൾ വിലങ്ങഴിച്ച് രക്ഷപ്പെട്ടിരുന്നു. ആലുവ ചാത്തന്‍പുറത്ത് ബിഹാര്‍ സ്വദേശികളുടെ മകളായ എട്ടു വയസ്സുകാരിയെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പുലര്‍ച്ചെ രണ്ടോടെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ചെന്നാണ് പോലിസ് പറയുന്നത്. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.