അവൻ മയക്കുമരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല; ആലുവ പീഡനക്കേസ് പ്രതിയുടെ അമ്മ

ആലുവ ചാത്തന്‍പുറത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൻ സതീഷ് മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് പ്രതിയുടെ അമ്മ പ്രതികരിച്ചു. മകൻ 18 വയസുവരെ കൃത്യമായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു. മറ്റ് സ്വഭാവ ദൂഷ്യങ്ങൾ ഇല്ലാത്ത ആളായിരുന്നു. എന്നാൽ 18 വയസിനു ശേഷമാണ് മയക്കു മരുന്ന് ഉൾപ്പെടെ ഉള്ള ലഹരിക്ക് അടിമയായതും കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നും പ്രതിയുടെ അമ്മ പറഞ്ഞു.
താൻ എന്ത് പറഞ്ഞാലും മകൻ അനുസരിക്കില്ലെന്നും വഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും അമ്മ കൂട്ടിച്ചേർത്തു. പതിനെട്ട് വയസുവരെ കൃത്യമായി ജോലിക്ക് പോയി കുടുംബം നോക്കിയിരുന്ന ക്രിസ്റ്റിൻ പിന്നീടാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചാണ് കുറ്റകൃത്യങ്ങളിലേക്ക് ഇയാള്‍ കടക്കുന്നത്. ശേഷം ലാപ്ടോപ്പ്, കോഴി തുടങ്ങി കാണുന്നതൊക്കെ മോഷ്ടിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇയാള്‍ മാറുകയായിരുന്നു. പെരുമ്പാവൂരില്‍ ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ അന്ന് പോലീസില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. ഇയാളുടെ പേര് സതീഷ് എന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്. ഈ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. പകൽ വീട്ടിൽ ചെലവഴിച്ച് രാത്രിയാണ് ക്രിസ്റ്റിൻ മോഷണത്തിനിറങ്ങുന്നത്.
മാനസികാസ്വാസ്ത്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ വിലങ്ങൂരി രക്ഷപ്പെടാന്‍ ശ്രമിച്ചതായും വിവരമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.