Follow News Bengaluru on Google news

വ്യാജ ആയുർവേദ മരുന്നുകൾ നൽകി ഡിആർഡിഒ ശാസ്ത്രജ്ഞനിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: ഗ്യാസ് സംബന്ധമായ അസുഖത്തിന് വ്യാജ ആയുര്‍വ്വേദ മരുന്ന് നല്‍കി മുന്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മൂന്ന് പേര്‍ ചേര്‍ന്ന് 5.4ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി 67കാരനാണ് പോലീസില്‍ പരാതി നല്‍കിയത്.

ബെംഗളൂരുവിലെ ഡിആര്‍ഡിഒയില്‍ നിന്ന് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയി വിരമിച്ച ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയ സമയത്താണ് തട്ടിപ്പുകാര്‍ ആദ്യം തന്നെ സമീപിച്ചതെന്ന് പരാതിയില്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.

മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് ഗ്യാസിനുള്ള മരുന്ന് വാങ്ങുമ്പോൾ ള എന്തിന് ഈ മരുന്ന് വാങ്ങുന്നു എന്ന് ചോദിച്ചാണ് തട്ടിപ്പ് സംഘം ആദ്യം തന്റെ അടുത്തുവന്നത്. തന്റെ അച്ഛന് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആയുര്‍വ്വേദ മരുന്ന് കഴിച്ചപ്പോള്‍ മാറിയെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് മൂന്നംഗ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ ഒരു ഫോണ്‍ നമ്പർ നല്‍കി. ഇതില്‍ വിളിച്ചാല്‍ ഗ്യാസ് മാറുന്ന മരുന്ന് വില്‍ക്കുന്ന ആയുര്‍വ്വേദ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് അയാള്‍ പറഞ്ഞതായും 67കാരൻ പരാതിയില്‍ പറഞ്ഞു.

ഒരു ലിറ്റര്‍ വെളിച്ചെണ്ണയുമായി ആയുര്‍വ്വേദ മെഡിക്കല്‍ ഷോപ്പ് ഉടമയെ കാണാനാണ് പറഞ്ഞത്. ഇതനുസരിച്ച്‌ തട്ടിപ്പുകാര്‍ തന്നെ ആയുര്‍വ്വേ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച്‌ വിവിധ രാസവസ്തുക്കള്‍ കലര്‍ത്തിയ ഒരു എണ്ണ തന്നു. ഗ്യാസിന്റെ അസുഖം മാറുമെന്ന് പറഞ്ഞാണ് മരുന്ന് നല്‍കിയത്. വയറ്റില്‍ ഒന്നര മാസം പുരട്ടിയാല്‍ രോഗം ഭേദമാകുമെന്ന് പറഞ്ഞ അവര്‍ 5.4 ലക്ഷം രൂപയുടെ ബില്‍ തന്നു. ഇത് കണ്ട് താന്‍ ഞെട്ടിയതായും മുന്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബില്ലിനെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണം കലര്‍ത്തിയ മരുന്നാണ് എന്നായിരുന്നു അവരുടെ അവകാശവാദം. തുടര്‍ന്ന് 5.4 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ കൈമാറി. ബില്ലില്‍ മരുന്നിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ പണം മടക്കി നല്‍കാം എന്ന് പറഞ്ഞിരുന്നു. മരുന്ന് താന്‍ മൂന്ന് ദിവസം ഉപയോഗിച്ചു. തുടര്‍ന്ന് തനിക്ക് അണുബാധ ഉണ്ടായതായും പരാതിയിൽ പറഞ്ഞു.

അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ ആയുര്‍വ്വേദ മരുന്ന് പുരട്ടരുത് എന്ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് തട്ടിപ്പുകാരെ വിളിച്ചപ്പോള്‍ രണ്ടുദിവസത്തിനകം പണം തിരികെ നല്‍കാമെന്ന് പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം ആയുര്‍വ്വേദ മരുന്ന് നല്‍കിയ കടയില്‍ പോയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. തട്ടിപ്പുകാരെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നുവെന്നും ഇദ്ദേഹം പരാതിയിൽ ചേർത്തു. 67കാരനെ പോലെ വെറെ ചിലരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയതായും പോലീസ് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.