ഏഷ്യന്‍ ഗെയിംസിനായി താരങ്ങളെ വിട്ടുകൊടുക്കണം; ഐഎസ്എല്‍ ക്ലബ്ബുകളോട് എഐഎഫ്എഫ്

ഏഷ്യൻ ഗെയിംസിനായി തിരഞ്ഞെടുത്ത താരങ്ങളെ വിട്ടുകൊടുക്കണമെന്ന് 10 ഐഎസ്എൽ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഇക്കാര്യം ആവശ്യപ്പെട്ട് എഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ക്ലബ്ബുകൾക്ക് കത്തയച്ചിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിനായി തിരഞ്ഞെടുക്കപ്പെട്ട 22 അംഗ ഇന്ത്യൻ ടീമിൽ ബെംഗളൂരു എഫ്സിയിൽ നിന്ന് ആറ് പേരും മുംബൈ സിറ്റി എഫ്സിയിൽ നിന്ന് മൂന്ന് പേരും എഫ്സി ഗോവ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബ്ബുകളിൽ നിന്ന് രണ്ട് വീതം താരങ്ങളുമുണ്ട്. ഐഎസ്എൽ പുതിയ സീസൺ സെപ്റ്റംബർ 21-നാണ് ആരംഭിക്കുന്നത്. ഏഷ്യൻ ഗെയിംസ് 23ന് തുടങ്ങും. ഇതാണ് ക്ലബ്ബുകൾ താരങ്ങളെ വിട്ടുകൊടുക്കാൻ വിസമ്മതിക്കുന്നതിന്റെ കാരണം. ക്ലബ്ബുകൾ കളിക്കാരെ വിട്ടുതരാത്തതിനെതിരേ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ നാടകീയമായി ടിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏറ്റവും വലിയ തിരിച്ചടിയാണിത്. ടീമിന്റെ ഒന്നാം ഗോളിയായ ഗുർപ്രീത്സിങ് സന്ധു ഉൾപ്പെടെയുള്ള താരങ്ങളുടെ ഏഷ്യൻ ഗെയിംസ് പങ്കാളിത്തമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. റിസർവ് ഗോളികളായ അമ്രിത് ഗോപെ, വിക്രം ലഖ്ബീർ സിങ് എന്നിവർക്ക് പരുക്കേറ്റതിനാലാണ് സന്ധുവിനെ വിട്ടുകൊടുക്കാൻ ബെംഗളൂരു ടീം മടിക്കുന്നത്. ഏഷ്യൻ ഗെയിംസ് ഫിഫയുടെ ടൂർണമെന്റ് അല്ലാത്തതിനാൽ ക്ലബ്ബുകൾ ദേശീയ ടീമിന് കളിക്കാരെ വിട്ടുകൊടുക്കണമെന്ന് നിർബന്ധമില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.