Follow News Bengaluru on Google news

റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍ മാത്രം; ജവാൻ ഓണ്‍ലൈനില്‍ ചോര്‍ന്നു

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കിംഗ് ഖാന്‍ ചിത്രമായിരുന്നു ജവാന്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് ചിത്രം റിലീസിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമ ചോര്‍ന്നു എന്ന വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്.

വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ എച്ച്‌ഡി ക്വാളിറ്റിയിലുള്ള ചിത്രം ചോര്‍ന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വലിയ ടിക്കറ്റ് തുക മുടക്കി സിനിമാപ്രേമികള്‍ തിയേറ്ററിലെത്തുമ്പോൾ പൈറേറ്റഡ് കോപ്പി ഇന്റര്‍നെറ്റില്‍ വ്യപിക്കുകയാണ്.
ഇതാദ്യമായിട്ടാണ് അറ്റ്‍ലിയുടെ സംവിധാനത്തില്‍ ഒരു ചിത്രത്തില്‍ ഷാരൂഖ് ഖാൻ നായകനാകുന്നത്.

അറ്റ്‍ലിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ജവൻ വൻ ഹിറ്റാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ടെങ്കിലും ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും അത്ര ഇഷ്‍ടപ്പെടുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വില്ലൻ വേഷത്തില്‍ വിജയ് സേതുപതി ചിത്രത്തില്‍ പതിവുപോലെ തിളങ്ങിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.