എയര്‍ഹോസ്റ്റസ് കൊലപാതകം: പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍

എയര്‍ഇന്ത്യയില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചു. ഛത്തിസ്ഗഢ് സ്വദേശിനി രുപാല്‍ ഒഗ്രേ (24)യെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന വിക്രം അത്‌വല്‍ (40) ആണ് ജീവനൊടുക്കിയത്. ലോക്കപ്പിനുള്ളില്‍ സീലിങില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
സ്വന്തം പാന്റ്‌സ് ഉപയോഗിച്ചാണ് പ്രതി തൂങ്ങിമരിച്ചതെന്ന് പോലീസ് അറിയിച്ചു. മുംബൈയിലെ അന്ധേരി പോലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. അന്ധേരി കോടതി പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടതായിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ദിവസമാണ് മരണം. അന്ധേരി മരോളിലെ എൻ.ജി. കോംപ്ലക്സിലെ ഫ്ലാറ്റിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് രുപാല്‍ ഒഗ്രേ കൊല്ലപ്പെട്ടത്.
അന്ധേരി മരോളിലെ എൻ.ജി. കോംപ്ലക്സിലെ ഫ്ലാറ്റിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് രുപാല്‍ ഒഗ്രേ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹൗസിങ് സൊസൈറ്റി ശുചീകരണ ജീവനക്കാരനായ വിക്രം അത്‌വല്‍ പിടിയിലാവുകയായിരുന്നു. രുപാല്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ ജീവനക്കാരനായിരുന്നു ഇയാള്‍.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇയാളെ രുപാല്‍ ശകാരിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രതി കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രാഥമികനിഗമനം. വീട് വൃത്തിയാക്കാനെന്ന പേരിലായിരുന്നു വിക്രം യുവതിയുടെ ഫ്ലാറ്റില്‍ കയറിയത്. പിന്നീട് കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യദിവസം തന്നെ പ്രതിയുമായി കൊലപാതകം നടന്ന സ്ഥലത്തെത്തി പോലീസ് തെളിവെടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും ഇവിടെനിന്ന് കണ്ടെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.