ഈജിപുര മേൽപ്പാലം; ബിബിഎംപിയിൽ നിന്ന് നിർമാണ റിപ്പോർട്ട് ആവശ്യപ്പെട്ട് സർക്കാർ

ബെംഗളൂരു: ഈജിപ്പുര മേൽപ്പാലത്തിന്റെ നിർമാണം വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത് സംബന്ധിച്ച് ബിബിഎംപിയിൽ നിന്നും റിപ്പോർട്ട് തേടി സർക്കാർ. മേൽപ്പാലം വൈകിയതിന് ഉത്തരവാദികളായ എൻജിനിയർമാർക്കെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ചും പദ്ധതി വൈകിയതുമൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും വിശദ റിപ്പോർട്ട് സമർപ്പിക്കാനാണ് ബിബിഎംപിയോട് ആവശ്യപ്പെട്ടത്.
ആറു വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഈജിപുര മേൽപ്പാല നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഈജിപുര മെയിൻ ഇന്നർ റിങ് റോഡ് ജംഗ്ഷനെയും സോണി വേൾഡ് ജംഗ്ഷനെയും കേന്ദ്രീയ സദൻ ജംഗ്ഷനെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട മേൽപ്പാലം. 2017 മാർച്ചിലാണ് കൊൽക്കത്ത സിംപ്ലെക്സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ബെംഗളൂരു കോർപ്പറേഷൻ രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമാണകരാർ കൈമാറിയത്. 2019-ലാണ് നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ ഇതുവരെ വെറും 47 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്.
നിർമാണം പൂർത്തിയാക്കാൻ പലതവണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടാകാതായതോടെ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയിരുന്നു. 2022-ലാണ് കരാർ പിൻവലിച്ചത്. പിന്നീട് കോർപ്പറേഷൻ വീണ്ടും കരാർ ക്ഷണിച്ചപ്പോൾ ചില കമ്പനികൾ മുന്നോട്ടു വന്നെങ്കിലും തുക അധികമായതിനാൽ കരാർ കൈമാറുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ മേൽപ്പാല നിർമാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ ആവശ്യപ്പെട്ട റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.